കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം ഹിന്ദിയില്‍; ഭാഷ അറിയാത്തതിനാല്‍ പ്രധാന്‍മന്ത്രി സഡക് യോജന എന്താണെന്ന് മനസിലായില്ലെന്ന് കനിമൊഴി

Thursday 11 July 2019 5:45 pm IST
തൂത്തുക്കുടിയില്‍ താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാന്‍മന്ത്രി സഡക്ക് യോജനയുടെ ബോര്‍ഡ് യാതൊരു വിധത്തിലുള്ള തര്‍ജിമയില്ലാതെ കണ്ടിരുന്നു. എനിക്ക് പോലും അതെന്താണെന്ന് മനസ്സിലായില്ല.

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേര് നല്‍കുന്നതെന്നും ഭാഷ അറിയാത്തതില്‍ തനിക്ക് പ്രധാന്‍മന്ത്രി സഡക് യോജന എന്താണെന്ന് മനസിലായില്ലെന്നും ഡിഎംകെ എംപി കനിമൊഴി. ഇതു സംബന്ധിച്ച വിഷയം ലോക്‌സഭയിലാണ് അവര്‍ വ്യക്തമാക്കിയത്. 

തൂത്തുക്കുടിയില്‍ താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാന്‍മന്ത്രി സഡക്ക് യോജനയുടെ ബോര്‍ഡ് യാതൊരു വിധത്തിലുള്ള തര്‍ജിമയില്ലാതെ കണ്ടിരുന്നു. എനിക്ക് പോലും അതെന്താണെന്ന് മനസ്സിലായില്ല. പിന്നെ സാധാരണക്കാര്‍ എങ്ങനെ അതിനെ കുറിച്ച് മനസിലാക്കും. 

കനിമൊഴി ഇത്തരത്തില്‍ വിമര്‍ശിക്കുമ്പോഴും പല ഗ്രാമ പ്രദേശങ്ങളിലും തമിഴിലും ഇംഗ്ലീഷിലുമുള്ള സഡക് യോജനയുടെ ബോര്‍ഡുകള്‍ ഉണ്ടെന്നുള്ളതാണ് വാസ്തവം. 

ഇന്ത്യന്‍ റെയില്‍വെയേയും സേലം സ്റ്റീല്‍ പ്ലാന്റിനേയും സ്വകാര്യവല്‍ക്കരിക്കാനോ കോര്‍പ്പറേറ്റ് ചെയ്യാനോ ഉള്ള ഏതൊരു ശ്രമത്തെയും തമിഴ്‌നാട് ജനതയും ഡിഎംകെയും എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.