കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 11 കിലോ സ്വര്‍ണം പിടിച്ചെടുത്തു; മൂന്ന് പേര് ഡിആര്‍ഐ കസ്റ്റഡിയില്‍
Monday 19 August 2019 8:32 pm IST
കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 11.29 കിലോയുടെ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടിച്ചെടുത്തത്. നാലുപേരില്‍ നിന്നാണ് 4.15 കോടി വില വരുന്ന സ്വര്‍ണബിസ്ക്കറ്റുകള്‍ പിടികൂടിയത്. ഡിആര്‍ഐയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.
ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് സ്വദേശി അര്‍ഷാദ്, ബെംഗളുരു സ്വദേശി ബഷീര്‍, ദുബായില്‍ നിന്നെത്തിയ അംസീര്‍, റിയാദില്‍ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ കസ്റ്റഡിയില്‍ എടുത്ത് മൂന്നു പേരെയും ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്.