'പേരില്ലാത്ത ഹര്‍ത്താല്‍ നാടിനെ കുഴപ്പത്തിലാക്കും'; പൗരത്വ ഭേദഗതിക്കെതിരെ തീവ്രമുസ്ലീം സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരം

Friday 13 December 2019 8:19 pm IST

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ തീവ്രമുസ്ലീം സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. 17 ന് പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ ആരാണ് ആഹ്വാനം ചെയ്തതെന്നറിയില്ല. പേരില്ലാത്ത ഹര്‍ത്താല്‍ നാടിനെ കുഴപ്പത്തിലാക്കുമെന്നും കാന്തപുരം പറഞ്ഞു. ഒരു സ്ഥലത്തും നാം അക്രമം നടത്തില്ലെന്നും അക്രമം നടത്താന്‍ പാടില്ലെന്നും അദേഹം പ്രവര്‍ത്തകരെ കാന്തപുരം ഓര്‍മ്മിപ്പിച്ചു.  എസ്വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ നിര്‍ബന്ധിതമാണെങ്കില്‍ അതിനെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ സമസ്ത വ്യക്തമാക്കിയിരുന്നു. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹര്‍ത്താല്‍. അല്ലാതെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതല്ല. ഫോസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ കൂട്ടത്തില്‍ സമസ്തയുടേയോ കീഴ്ഘടകത്തിന്റേയോ പേര് നല്‍കരുതെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നടത്തുന്നത് സംഘടനയുടെ ഔദ്യോഗിക നിര്‍ദ്ദേശ പ്രകാരമല്ല. സ്വയം സന്നദ്ധമാകുന്ന സമരത്തോട് യോജിക്കുമെന്നും നാസര്‍ ഫൈസി കൂടത്തായി ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ 17 ന്  ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.