കര്‍ണാടകയില്‍ പുത്തന്‍ രാഷ്ട്രീയ സമവാക്യത്തിന് കളമൊരുങ്ങുന്നു; കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നല്‍കി ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന നല്‍കി ജെഡിഎസ്; പരാജയഭീതിയില്‍ സോണിയയും സംഘവും

Wednesday 20 November 2019 8:32 am IST
കര്‍ണ്ണാടകയില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഭരണം തുടരാന്‍ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിന് ശേഷം 8 സീറ്റുകള്‍ കൂടി ആവശ്യമാണ്. നിലവില്‍ ജയസാദ്ധ്യത കൂടുതലാണെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വതന്ത്രരുടെ പിന്തുണ ബിജെപിക്ക് അനുകൂലമാകും.

ബെംഗളൂരു: കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ കര്‍ണ്ണാടകയില്‍ രൂപപ്പെടുന്നു. ആവശ്യമെങ്കില്‍ ബിജെപിയെ പിന്തുണച്ചേക്കുമെന്ന് സൂചന നല്‍കി ജനതാദള്‍ സെക്യുലര്‍(ജെഡിഎസ്) മുന്നോട്ട് വന്നതോടെയാണ് പുത്തന്‍ സമവാക്യങ്ങള്‍ കര്‍ണാടകയില്‍ രൂപപ്പെടുന്നത്.

പതിനേഴില്‍ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനാണ് നടക്കുന്നത്.  മാസ്‌കി, രാജരാജേശ്വരി മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കര്‍ണ്ണാടകയില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഭരണം തുടരാന്‍ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിന് ശേഷം 8 സീറ്റുകള്‍ കൂടി ആവശ്യമാണ്. നിലവില്‍ ജയസാദ്ധ്യത കൂടുതലാണെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വതന്ത്രരുടെ പിന്തുണ ബിജെപിക്ക് അനുകൂലമാകും. ഈ സാഹചര്യത്തില്‍ ജെഡിഎസ് പിന്തുണ കൂടി ലഭിച്ചാല്‍ ബിജെപിക്ക് കാര്യങ്ങള്‍ അനായാസമാകും.

മറുവശത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്ന കോണ്‍ഗ്രസ്സിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജെഡിഎസിന്റെ ചാഞ്ചാട്ടം. സീറ്റ് നിര്‍ണ്ണയത്തിന് ശേഷവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും പ്രചാരണ രംഗത്ത് സജീവമല്ലാത്തത് പരാജയ ഭീതി കൊണ്ടാണെന്ന് ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.