കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വന്‍ നേട്ടമെന്ന് എക്സിറ്റ് പോള്‍ ഫലം; കോണ്‍ഗ്രസ്സിന് തിരിച്ചടി

Thursday 5 December 2019 8:06 pm IST
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജെഡിഎസിന് ഒരു സീറ്റ് ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

ബെംഗളൂരു: കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. സീ വോട്ടറിന്റെയാണ് പ്രവചനം.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജെഡിഎസിന് ഒരു സീറ്റ് ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

അതേസമയം കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു.

ചിക്കബല്ലപുരയിലാണ് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. 79.8 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ആര്‍കെ പുരത്താണ്. 37.5 ആയിരുന്നു പോളിംഗ് ശതമാനം. സമാധാന പരമായിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.