'ത്രിശങ്കുവിലാക്കി എന്നെ ഇരുത്താന്‍ ശ്രമിക്കരുത്; സഭാ നടപടികള്‍ മാറ്റിവെയ്ക്കാനാവില്ല; ഇന്നു രാത്രി തന്നെ വോട്ടെടുപ്പ് നടത്തും'; അല്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് സ്പീക്കര്‍; രമേശ് കുമാറിന്റെ നിലപാടില്‍ ഞെട്ടി സിദ്ധരാമയ്യ

Monday 22 July 2019 9:55 pm IST

ബെംഗളൂരു: നിയമസഭയിലെ ചര്‍ച്ച ഇങ്ങനെ നീട്ടികൊണ്ടു പോകുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് കര്‍ണ്ണാടക സ്പീക്കര്‍. തന്നെ ത്രിശങ്കുവിലാക്കി ഇരുത്താന്‍ ശ്രമിക്കരുത്. അദേഹം പറഞ്ഞു. ഒടുവില്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടാണ് ആശ്വസിപ്പിച്ചത്. നീതി വേണം' എന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചതോടെ ആരാണ് നീതി തരേണ്ടത് എന്ന് സ്പീക്കര്‍ തിരിച്ച് ചോദിച്ചു.  

സഭയില്‍ അംഗങ്ങള്‍ എത്താത്തതില്‍ തനിക്ക് ബന്ധമില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി ഉള്ളത് കൊണ്ട് സഭാ നടപടികള്‍ മാറ്റിവെക്കാന്‍ ആവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം, കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവര്‍ണറെ കാണാന്‍ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്കു നീട്ടിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഏറെസമയം സംസാരിച്ചു. ആറുമണിക്കു വിശ്വാസ വോട്ടെടുപ്പ് നടത്തമെന്നായിരുന്നു സ്പീക്കറുടെ നിര്‍ദേശമെങ്കിലും ഏറെ നേരം സംസാരിച്ച് ചര്‍ച്ച നീട്ടാന്‍ ഭരണപക്ഷം ശ്രമിച്ചു.

വിശ്വാസവോട്ടെടുപ്പിനായി തങ്ങള്‍ അര്‍ധരാത്രി വരെയും കാത്തിരിക്കാമെന്ന് ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ സഭയെ അറിയിച്ചു. വിശ്വാസവോട്ട് നടത്താമെന്ന് കുമാരസ്വാമി ഉറപ്പുനല്‍കിയതാണെന്നും അര്‍ധരാത്രി 12 മണി വരെ തങ്ങള്‍ സഭയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തുമിനിറ്റ് മാത്രം ഒരംഗത്തിന് സംസാരിക്കാന്‍ സമയം നല്‍കുമെന്ന് പറഞ്ഞിട്ട്, ചര്‍ച്ച മണിക്കൂറുകള്‍ നീളുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. രാത്രി ഏറെ വൈകിയും വിശ്വാസവോട്ടിനായി സഭയിലിരിക്കാന്‍  തയാറാണെന്നു സ്പീക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ന് മുന്‍പ് ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നു അദ്ദേഹം വിമത എംഎല്‍എമാര്‍ക്ക്  സ്പീക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.