കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി നിയമസഭ പിരിഞ്ഞു; പ്രതിഷേധിച്ച് സഭയില്‍ കഴിയുമെന്ന് ബിജെപി

Thursday 18 July 2019 8:50 pm IST
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്ന് രാത്രി മുഴുവന്‍ സഭയില്‍ തുടരുമെന്ന് യെദിയൂരപ്പ പറഞ്ഞു.

ബെംഗളൂരു: ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് സഭ വീണ്ടും ചേരും. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ പോലും അംഗീകരിക്കാതെ സഭ പിരിഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്ന് രാത്രി മുഴുവന്‍ സഭയില്‍ തുടരുമെന്ന് യെദിയൂരപ്പ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ച് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം സഖ്യ സര്‍ക്കാരിനില്ലാത്തതിനാലാണ് വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് ബിജെപിയുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.