കശ്മീരില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധമറിയിച്ച് ഇന്ത്യ

Monday 8 July 2019 7:49 pm IST

ന്യൂദല്‍ഹി:  ജമ്മുകശ്മീരില്‍ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നതെന്ന യുഎന്‍ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. പുതിയ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ ഔദ്യോഗികമായി യുഎന്നിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വ്യാജമാണ്, നിക്ഷിപ്ത താല്പ്പര്യത്തോടെയുള്ളതാണ്, വിദേശകാര്യ മന്ത്രായലം വ്യക്തമാക്കി.

ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അവിടുത്തുകാര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കണമെന്നുമാണ് റിപ്പോര്‍ട്ടില്‍.യുഎന്‍ കമ്മീഷണര്‍ ഭീകരതയെ നിയമപരമാക്കുകയാണ്, റിപ്പോര്‍ട്ട് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും  ലംഘിക്കുന്നതാണ്, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം എന്ന സുപ്രധാന വിഷയത്തെ അവഗണിക്കുന്നതാണ്. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പഴയ വ്യാജ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് പുതിയ റിപ്പോര്‍ട്ടും. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം അവലോകനം ചെയ്യുന്നതില്‍ അതുമൂലമുള്ള മരണങ്ങള്‍ പരിഗണിച്ചിട്ടുപോലുമില്ല. 

ലോകത്തേറ്റവും വലിയ, തുടിക്കുന്ന ജനാധിപത്യമുള്ള ഇന്ത്യയെ നിരന്തരം ഭീകരപ്രവര്‍ത്തനം നടത്തുന്ന പാക്കിസ്ഥാനുമായി  തുലനം ചെയ്യാനുള്ള നീക്കമാണ് റിപ്പോര്‍ട്ട്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ നിയമവിരുദ്ധമായും ബലമായും കൈവശം വച്ചിരിക്കുകയാണ്. ഈ ഭാഗങ്ങള്‍ ഒഴിയാന്‍  പാക്കിസ്ഥാനോട് പല തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ യുഎന്നിനെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.