'ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍; കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്'; ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമായിരുന്നില്ലെന്ന് പാക് മൗലവി

Wednesday 14 August 2019 10:34 pm IST

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടേതാണെന്ന് പാക് മൗലവി മുഹമ്മദ് തൗഹിദി. കശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമായിരുന്നില്ല. ഇനി അങ്ങനെ ആകുകയുമില്ല. പാക്കിസ്ഥാനും കശ്മീരും ഇന്ത്യയുടേതാണ്. ഹിന്ദുമതത്തില്‍ നിന്ന്  മതംമാറിയവരാണ് മുസ്ലീങ്ങള്‍. ഈ മേഖല മുഴുവന്‍ ഹിന്ദു ഭൂമിയായിരുന്നു. ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തൗഹിദിയുടെ പോസ്റ്റ് വൈറലായി. ലക്ഷങ്ങളാണ് പോസ്റ്റിനെ അനുകൂലിച്ചത്. സമാധാനത്തിന്റെ ഇമാം, പരിഷ്‌ക്കര്‍ത്താവായ ഇമാം എന്നിങ്ങനെ പലരും വിശേഷിപ്പിക്കുന്ന തൗഹീദിക്ക് നേരത്തെയും ഇതേ നിലപാടായിരുന്നു. കശ്മീര്‍ ഹിന്ദുഭൂമിയെന്നാണ് മുന്‍പും അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യാ സന്ദര്‍ശന സമയത്തും ഇതാവര്‍ത്തിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.