കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ടിട്ട് നാളെ മുപ്പതു വര്‍ഷം; പണ്ഡിറ്റുകളുടെ മടക്കം ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍; #ഹം വാപ്പസ് ആയേംഗേ വൈറല്‍

Saturday 18 January 2020 8:42 pm IST

ന്യൂദല്‍ഹി: കശ്മീരിലേക്കുള്ള പണ്ഡിറ്റുകളുടെ മടക്കം സമൂഹമാധ്യമത്തില്‍ ട്രെന്‍ഡാകുന്നു.  ഹം വാപ്പസ് ആയേംഗേ എന്ന ഹാഷ് ടാഗോടെയാണ് ജനിച്ച മണ്ണിലേയ്ക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവ് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. കുടിയിറക്കപ്പെട്ടിട്ട് നാളെ മുപ്പത് വര്‍ഷം തികയാനിരിക്കുമ്പോഴാണ്, പണ്ഡിറ്റുകള്‍ ജനിച്ച മണ്ണിലേക്ക് മടങ്ങി വരാനൊരുങ്ങുന്നത്

നാടക നടന്‍ ചന്ദന്‍ സാധു അടക്കമുള്ളവരാണ് പണ്ഡിറ്റുകള്‍ക്കായി പ്രചാരണം നടത്തുന്നത്. അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ശിക്കാര എന്ന സിനിമയിലെ 'ഹം ആയേംഗാ അപ്നാ വദന്‍ ' എന്ന ഡയലോഗിനൊപ്പമാണ് ഹാഷ്ടാഗും പ്രചരിക്കുന്നത്. 

ഇസ്ലാമിക ഭീകര ഭീഷണികളെ തുടര്‍ന്ന് 1990 ജനുവരി 19 നാണ് ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയിലെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായിയത്. കശ്മീരി പണ്ഡിറ്റുകള്‍ മുന്‍പ് ഒരിക്കലും കാട്ടാത്ത ഊര്‍ജ്ജമാണ് കൈവരിച്ചിരിക്കുന്നതെന്നും ഉടന്‍ തന്നെ താഴ്വരയിലേക്ക് മടങ്ങിവരുമെന്നും സാധു ട്വീറ്റ് ചെയ്തു.

മനുഷ്യാവകാശ പ്രവര്‍ത്തകയും, കോളമിസ്റ്റുമായ സുനന്ദ വസിഷ്ട് കശ്മീരിലേയ്ക്ക് മടങ്ങുന്നത് പ്രതീകാത്മക ചിത്രത്തിലൂടെയാണ് പറയുന്നത് . ഒപ്പം ' തന്റെ കുട്ടിക്കാലത്ത് ധാരാളം ചിത്രങ്ങള്‍ എടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല , എടുത്തത് തന്നെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടു . 30 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വീട്ടിലേക്ക് മടങ്ങാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തിയിരിക്കുന്നു #HumWapasAayenge #Shikara.”എന്നും ട്വീറ്റ് ചെയ്തു.

റേഡിയോ സെലിബ്രിറ്റിയായ ഖുഷ്ബൂ മാറ്റൂ, ശിക്കാര ചിത്രത്തില്‍ നിന്നുള്ള സംഭാഷണങ്ങളാണ് ട്വീറ്റ് ചെയ്തത് . , ''മൂന്ന് വര്‍ഷം മുമ്പ് ഒരു ബിബിസി അഭിമുഖത്തില്‍ ഇത് പറഞ്ഞു. ഞാന്‍ വീണ്ടും പറയുന്നു #HumWapasAayenge #Shikara.'. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കശ്മീരി പണ്ഡിറ്റുകളും പ്രചാരണത്തില്‍ പങ്കാളികളായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.