കശ്മീര്‍ വിഭജനം; തെരുവില്‍ ത്രിവര്‍ണ്ണ പതാകയേന്തി തൃത്തം ചെയ്ത് നംഗ്യാല്‍; ലഡാക്ക് എംപിയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ആഘോഷ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Monday 12 August 2019 4:16 pm IST
പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ പടക്കങ്ങള്‍ പോലുള്ള വസ്തുക്കള്‍ ഒഴിവാക്കിയാണ് ആഘോഷ പരിപാടികള്‍ നടന്നതെന്ന് ബിജെപി എംപി പറഞ്ഞു. എങ്ങനെ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കാമെന്നത് വീഡിയോ കാണിച്ചു തരുന്നുവെന്നും ജമിയാങ് കൂട്ടിച്ചേര്‍ത്തു.

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെ കുറിച്ചും സംസ്ഥാനത്തിന്റെ വിഭജനത്തെ കുറിച്ചും ലോക്‌സഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിന് പിന്നാലെ നാട്ടുകാര്‍ക്കൊപ്പം സന്തോഷം പങ്ക് വച്ച് ലഡാക്ക് എം.പി ജമിയാങ് സെറിങ് നംഗ്യാല്‍. ട്വിറ്ററിലാണ് സെറിങ് നംഗ്യാല്‍ വീഡിയോ ഷെയര്‍ ചെയ്തത്. 

ലഡാക്കില്‍ മടങ്ങിയെത്തിയ എംപിക്ക് നല്‍കിയ സ്വീകരണത്തിന്റെ വീഡിയോ ആണ് പങ്ക് വച്ചിരിക്കുന്നത്. ത്രിവര്‍ണ്ണ പതാകയേന്തി നംഗ്യാല്‍ നാട്ടുകാര്‍ക്കൊപ്പം നൃത്തം ചവിട്ടുന്നതും കാണാം.

പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ പടക്കങ്ങള്‍ പോലുള്ള വസ്തുക്കള്‍ ഒഴിവാക്കിയാണ് ആഘോഷ പരിപാടികള്‍ നടന്നതെന്ന് ബിജെപി എംപി പറഞ്ഞു. എങ്ങനെ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിക്കാമെന്നത് വീഡിയോ കാണിച്ചു തരുന്നുവെന്നും ജമിയാങ് കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി സംരക്ഷണത്തില്‍ ലഡാക്കിലെ ജനങ്ങള്‍ ബോധവാന്മാരാണ്. അതിനാലാണ് ആഘോഷങ്ങളില്‍ നിന്നും പടക്കം പോലുള്ള സാധനങ്ങള്‍ വേണ്ടെന്ന് വച്ചത്. 

തന്റെ ഗ്രാമമായ മാതോയില്‍ ഹൃദ്യമായ വരവേല്‍പ്പാണ് തനിക്ക് ലഭിച്ചതെന്നും ജമിയാങ് പറഞ്ഞു. തന്നെ ഇന്നത്തെ നേതാവായി വളര്‍ത്തിയത് തന്റെ ഗ്രാമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്ന കശ്മീര്‍ പുന:സംഘടന ബില്ലിനെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ നംഗ്യാല്‍ രൂക്ഷ ആക്രമണം നടത്തിയിരുന്നു. ഒരു കുടുംബത്തിന്റേയും അച്ഛന്റെ വകയല്ല കശ്മീരെന്ന് നംഗ്യാല്‍ വിമര്‍ശിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.