മലയാളികള്‍ക്ക് അഭിമാന നിമിഷം; മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി കീര്‍ത്തി സുരേഷ്; സദസില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് മാതാപിതാക്കളും സഹോദരിയും

Monday 23 December 2019 4:55 pm IST

ന്യൂദല്‍ഹി:  66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ച് നടി കീര്‍ത്തി സുരേഷ്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീര്‍ത്തിയെ മികച്ച നടിയ്ക്കുളള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവില്‍ നിന്നാണ് കീര്‍ത്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്. അമ്മ മേനക സുരേഷ്, സുരേഷ്, സഹോദരി രേവതിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേരളീയ തനിമയിലാണ് കീര്‍ത്തി പുരസ്‌കാരം സ്വീകരിക്കാനയി എത്തിയത്. സാരിയില്‍ തലയില്‍ മുല്ലപ്പൂ ചൂടി തനി മലയാളി പെണ്‍കുട്ടിയായി ആണ് താരം എത്തിയത്. പുരസ്‌കാരം സ്വീകരിക്കാന്‍ കീര്‍ത്തി വേദിയില്‍ എത്തിയും മാതാപിതാക്കളായ സുരേഷ് കുമാറും മേനകയും സഹോദരി രേവതിയും എഴുന്നേറ്റ് നിന്ന് കൈയടിച്ചു.  

വിദേശീയരുടെ ഇടയില്‍ ഇന്ത്യയെ പ്രിയപ്പെട്ടതാക്കുന്നതില്‍ സിനിമയുടെ പങ്കിനെ കുറിച്ചും ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസാരിച്ചു. സിനിമയ്‌ക്കൊപ്പം സംസ്‌കാരവും പാചകരീതിയും വിദേശീയരെ നമ്മുടെ നാട്ടിലേയ്ക്ക് അടുപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പുരസ്‌കാര ജേതാക്കളായ അക്ഷയ് കുമാര്‍, ആയുഷ്മാന്‍, വിക്കി കൗശല്‍ എന്നിവരെ അഭിനന്ദിച്ചു. 

ഉറി എന്ന ചിത്രത്തിലെ പ്രകടനമാണ് വിക്കിയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.. അന്ധാദുന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ആയുഷ്മാനേയും മികച്ച നടന്‍ എന്നുള്ള പുരസ്‌കാരം തേടിയെത്തിയത്. പാഡ്മാന്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ അമിതാഭ് ബച്ചന്‍ പങ്കെടുക്കില്ല. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചടങ്ങിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.  പുരസാകാര ജേതാക്കളായ സുഡാനി ഫ്രം നൈജീരിയ ടീം ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്. സുഡാനി ടീം പങ്കെടുക്കില്ലെന്ന് സംവിധായകന്‍ സക്കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ നിന്നും ജോജു ജോര്‍ജ്, സാവിത്രി ശ്രീധരന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു. ദേശീയ പുരസ്‌കാരം ജോജു ജോര്‍ജ് ഏറ്റുവാങ്ങി.  ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാര വിതരണത്തിനു ശേഷ ജേതാക്കള്‍ക്ക് രാഷ്ട്രപതി രാം നഥ് കോവിന്ദ് ചായ സല്‍ക്കാരം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.