മദ്യം വാങ്ങാന്‍ രണ്ടുദിവസത്തേക്ക് പ്രായം വെളിപ്പെടുത്തണം; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായവും ബ്രാന്‍ഡും രേഖപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

Friday 13 December 2019 5:51 pm IST

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങിക്കുന്നവരുടെ പ്രായത്തിന്റെ കണക്കെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുവരെയാണ് സര്‍വേ. വാങ്ങുന്നവരുടെ പ്രായത്തിനൊപ്പം അവര്‍ വാങ്ങുന്ന ബ്രാന്‍ഡും രേഖപ്പെടുത്തും.

രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെയുള്ള 11 മണിക്കൂറിനെ ഒരു മണിക്കൂറുള്ള പതിനൊന്ന് സ്ലോട്ടുകളാക്കി തിരിച്ചാണ് സര്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തു വരുന്ന ഉപഭോക്താക്കളുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാന്‍ഡും വിതരണ കേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രേഖപ്പടുത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക ഫോം ബവ്‌റിജസ് വിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വിവരങ്ങള്‍ ക്രോഡീകരിച്ച് ഈ മാസം 20 നു ഹെഡ് ഓഫിസിനു കൈമാരണമെന്നും എം.ഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി.

യുവക്കളുടെ ലഹരി ഉപയോഗത്തിന്റെ തോത് മനസിലാക്കാനാണ് ഈ സര്‍വേ. സര്‍വേ പൂര്‍ത്തിയായ ശേഷം ഇതില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനു കൈമാറും. അതേസമയം മദ്യം വാങ്ങാന്‍ എത്തുന്നവരുടെ പ്രായം രേഘപെടുത്തന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുള്ളതായി സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുമ്പോള്‍ മദ്യം വാങ്ങാനെത്തവരുടെ പ്രതികരണവും എങ്ങനെയായിരിക്കുമെന്നറിയില്ലെന്നും ഇവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.