കേരളാ ആര്‍സ് അക്കാദമിയുടെ പുതിയ സ്‌ക്കൂള്‍ തൃക്കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു

Wednesday 9 October 2019 3:15 pm IST
"കേരളാ ആര്‍സ് അക്കാദമിയുടെ പുതിയ സ്‌ക്കൂള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.സി.സി കുഞ്ഞുകൊച്ച്, ആര്‍ ജിഗി, ഡോ രാമാനുജന്‍ നായര്‍, സുനില്‍ പാറക്കാട്ട്, ലതാകുമാരി സലിമോന്‍, സ്വപ്ന സുനില്‍, വാഴൂര്‍ ജാനമ്മ എന്നിവര്‍ സമീപം"

പുതുപ്പള്ളി: കേരളാ ആര്‍സ് അക്കാദമിയുടെ പുതിയ സ്‌ക്കൂളിന്റെ ഉദ്ഘാടനം തൃക്കോതമംഗലത്ത്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കലാ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ പുതിയ സംരംഭത്തിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ നാള് പൂരമാണ്. പൂരം തൊട്ടാല്‍ പൊടിപുരം എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ സ്ഥാപനം മികച്ച നിലയിലെത്തും. തിരുവഞ്ചുര്‍ പറഞ്ഞു.

സിനിമാ താരം ശ്രുതിബാല, പള്ളം ബ്ലോക്ക് അംഗം ലതാകുമാരി സലിമോന്‍, വാര്‍ഡ് മെമ്പര്‍ ജയമോള്‍,  അക്കാഡമി സ്ഥാപക വാഴൂര്‍ ജാനമ്മ, ഡോ രാമാനുജന്‍ നായര്‍, ആര്‍ ജിഗി, സി.സി കുഞ്ഞുകൊച്ച് ,സ്വപ്ന സുനില്‍, സുനില്‍ പാറക്കാട്ട്, മോളമ്മ റാവുമോന്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടയം കേന്ദ്രമായി 1980 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനപമാണ് കേരളാ ആര്‍സ് അക്കാഡമി. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, നാടോടി നൃത്തം, വയലിന്‍, മൃദഗം എന്നീ ക്‌ളാസ്സിലേക്കുള്ള വിദ്യാരംഭവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.