'സമനില' തെറ്റാതെ കേരള ബ്ലാസ്റ്റേഴ്സ്

Thursday 5 December 2019 11:39 pm IST

കൊച്ചി: തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യം മുന്നിലെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടം കാഴ്ച വെച്ചെങ്കിലും ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന്റെ മികച്ച സേവുകളാണ് ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സിനെ തുണച്ചത്. 25ാം മിനിട്ടില്‍ റാഫേല്‍ മെസിയുടെ മനോഹരമായ ബൈസിക്കിള്‍ കിക്ക് മുംബൈ ഗോളി അമരീന്ദര്‍ അത്യുഗ്രന്‍ സേവിലൂടെ രക്ഷപ്പെടുത്തിയിരുന്നു. മത്സരത്തിലുട നീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് പക്ഷേ ഇത്തവണയും വിജയം നേടാനായില്ല.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 75ാം മിനിറ്റില്‍ മെസിയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷങ്ങള്‍ക്ക് കേവലം രണ്ട് മിനിട്ടു മാത്രമെ ആയുസ് ഉണ്ടായിരുന്നുള്ളൂ. 77ാം മിനിട്ടില്‍ അമീന്‍ ചെര്‍മിറ്റിയിലൂടെ മുംബൈ സമനില ഗോള്‍ നേടി. നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബച്ചെ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.

നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി മുംബൈ 6ാമതും ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏട്ടാം സ്ഥാനത്തുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.