രഞ്ജി ട്രോഫി: കേരളം തകര്‍ന്നു; രാജസ്ഥാന് ലീഡ്

Sunday 19 January 2020 11:01 pm IST

തിരുവനന്തപുരം: രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം തകര്‍ന്നു. ഒന്നാം ഇന്നിങ്‌സില്‍ 90 റണ്‍സിന് പുറത്തായി. ബാറ്റിങ് തുടങ്ങിയ രാജസ്ഥാന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 173 റണ്‍സെന്ന ശക്തമായ നിലയിലാണ്. അവര്‍ക്കിപ്പോള്‍ 83 റണ്‍സ് ലീഡായി. ഓപ്പണര്‍ യാഷ് കോത്താരിയും (66) ക്യാപ്റ്റന്‍ അശോക് മെനാരി (23)യയുമാണ് ക്രീസില്‍. 

രാജസ്ഥാന്റെ ഇടം കൈ സ്പിന്നര്‍ ശുഭം ശര്‍മയാണ് കേരളത്തെ തകര്‍ത്തത്. 14.2 ഓവറില്‍ 41 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. അര്‍ജിത് ഗുപ്ത 15 ഓവറില്‍ പതിമൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. പതിനെട്ട് റണ്‍സ് കുറിച്ച രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. ജലജ് സക്‌സേന, സാല്‍മാന്‍ നിസാര്‍, അഭിഷേക് മോഹന്‍ എന്നിവര്‍ പതിനൊന്ന് റണ്‍സ് വീതം നേടി. മറ്റ്് ബാറ്റ്‌സ്മാന്മാരൊന്നും രണ്ടക്കം കടന്നില്ല. ക്യാപ്്റ്റന്‍ സച്ചിന്‍ ബേബി ആറു റണ്‍സിന് പുറത്തായി.

ആദ്യ ഇന്നിങ്‌സ് തുടങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ന്നു. ആറു റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കോത്താരിയും ബിഷ്‌നോയിയും പൊരുതിനിന്നതോടെ അവര്‍ കരകയറി. മൂന്നാം വിക്കറ്റില്‍ ഇവര്‍ സെഞ്ചുറി (114) കൂട്ടുകെട്ടുണ്ടാക്കി. ബിഷ്‌നോയ് 68 പന്തില്‍ 67 റണ്‍സ് നേടി. 136 പന്തില്‍ ഒമ്പത് ബൗണ്ടിയുടെ പിന്‍ബലത്തില്‍ 66 റണ്‍സ് കുറിച്ച കോത്താരി പുറത്താകാതെ നില്‍ക്കുകയാണ്. 

രാജസ്ഥാന്റെ നാലു വിക്കറ്റുകളും ജലജ് സക്‌സേനയാണ് വീഴ്ത്തിയത്. പതിനേഴ് ഓവറില്‍ 34 റണ്‍സാണ് സക്‌സേന വിട്ടുകൊടുത്തത്. 

സ്‌കോര്‍: കേരളം 90, രാജസ്ഥാന്‍ നാല് വിക്കറ്റിന് 173. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.