സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയം മനുഷ്യ നിര്‍മിതമാണോയെന്നത് ഹൈക്കോടതി ഇന്ന് പരിഗണിക്കും; ഡാം മാനേജ്‌മെന്റിലെ പിഴവും, പ്രളയ പുനരധിവാസത്തിലെ കാല താമസവും ഇതോടൊപ്പം കോടതി പരിഗണിക്കും

Wednesday 17 July 2019 9:02 am IST

കൊച്ചി : സംസ്ഥാനത്തെ പ്രളയം മനുഷ്യ നിര്‍മിതമാണോയെന്നത് സംബന്ധിച്ച വിവിധ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും. ഡാം മാനേജ്‌മെന്റിലുണ്ടായ പിഴവ്, പ്രളയ പുനരധിവാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഹര്‍ജികളും ഡിവിഷന്‍ ബെഞ്ച് ഇതിനോടൊപ്പം പരിഗണിക്കും.  

പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. മറ്റ് അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.