പ്രളയത്തിനിടെ ചന്ദനത്തടി കടത്ത്; സിപിഎം നേതാവടക്കം മൂന്ന് പേര്‍ പിടിയില്‍

Saturday 17 August 2019 11:36 pm IST

കുമളി: പ്രളയ ദുരന്തത്തിനിടെ 61 കിലോ ചന്ദനത്തടിയുമായി സിപിഎം കോണ്‍ഗ്രസ് നേതാക്കളടക്കം മൂന്ന് പേരെ വനംവകുപ്പ് ഫൈഌയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മാമല സ്വദേശി ജോസ് ചാക്കോ (60), വെള്ളാരംകുന്ന് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ സജി തോമസ് (39), ചേരുംതടത്തില്‍ വില്‍സണ്‍ ജോസ് (47) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് മൂവര്‍ സംഘത്തെ ചപ്പാത്തില്‍ വെച്ച് പിടികൂടിയത്. ചന്ദനത്തടി കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റടിയില്‍ എടുത്തു. ചന്ദനം കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സിപിഎം കുമളി ലോക്കല്‍ കമ്മിറ്റിയംഗമാണ് സജി തോമസ്. 

കാറിന്റെ ഡിക്കിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ചന്ദനത്തടികള്‍. പിടിയിലായ പ്രതികളില്‍ ജോസ് ചാക്കോ മുമ്പും ചന്ദനം കടത്തിയ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനായി ചന്ദനത്തടികള്‍ എത്തിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. കട്ടപ്പന ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എം.പി. പ്രസാദ്, എസ്എഫ്ഒ പി.എ. ഷാജിമോന്‍, ബിഎഫ്ഒ മാരായ കെ.കെ പ്രമോദ്, പ്രിന്‍സ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.