ഖജനാവ് കാലി; പിടിച്ചുനില്‍ക്കാന്‍ ചെത്തു തൊഴിലാളികളുടെ 500 കോടിയിലും പിണറായി സര്‍ക്കാര്‍ കൈയിട്ടുവാരുന്നു

Wednesday 11 December 2019 3:32 pm IST

 

തിരുവനന്തപുരം:  ഖജനാവില്‍ പണമില്ലെന്നു കാണിച്ചു ചെത്തുതൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്നും സര്‍ക്കാര്‍ 500 കോടി എടുക്കുന്നു. ഇതോടെ തൊഴിലാളികള്‍ക്കു കിട്ടേണ്ട പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും അവതാളത്തിലാകും. പാര്‍ട്ടി അനുകൂല സംഘടനകള്‍ വരെ ഇതിനെ എതിര്‍ത്ത് മുന്നോട്ട് വന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. തൊഴിലാളികള്‍ നല്‍കുന്ന അംശദായം ബാങ്കില്‍ നിക്ഷേപിച്ച് അതുവഴി കിട്ടുന്ന പലിശ കൊണ്ടാണു ചെത്തു തൊഴിലാളികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. 

ട്രഷറിയിലെ ഈ നിക്ഷേപങ്ങള്‍ ഈടുവച്ച് ബാങ്കില്‍ നിന്ന് 500 കോടി രൂപ വായ്പയെടുക്കാനാണു ക്ഷേമനിധി ബോര്‍ഡിന്റെ അനുമതി ഇപ്പോള്‍ സര്‍ക്കാര്‍ തേടിയത്. 500 കോടി വായ്പയെടുക്കാന്‍ 550 കോടിയുടെ സ്ഥിരനിക്ഷേപം ബോര്‍ഡ് ഈടായി ബാങ്കിനു നല്‍കേണ്ടി വരും. സര്‍ക്കാര്‍ വായ്പ അടച്ചു തീര്‍ക്കുന്നതു വരെ ചെത്തുതൊഴിലാളി ക്ഷേമ ബോര്‍ഡിന് ഈ പണം ഒന്നും ചെയ്യാന്‍ കഴിയില്ല. മറ്റുള്ളവരുടെ എതിര്‍പ്പ് അവഗണിച്ചു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ ധനകാര്യ വകുപ്പ് പ്രതിനിധികളെയും ചെയര്‍മാനെയും ഉപയോഗിച്ചാണു സര്‍ക്കാര്‍ 500 കോടി എടുക്കാന്‍ നീക്കം നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.