പിണറായി സര്‍ക്കാരിന്റെ 'പോരാളി ഷാജി'യായി കേരള പോലീസ്; ആഭ്യന്തര വകുപ്പ് കണ്ണുരുട്ടിയപ്പോള്‍ ലിനുവിന്റെ ആദരാഞ്ജലി പോസ്റ്റില്‍ മണിക്കൂറുകള്‍ ഇടവിട്ട് എഡിറ്റിങ്ങ്

Tuesday 13 August 2019 10:26 pm IST

 

തിരുവനന്തപുരം: കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ അനുശോചനമറിയിച്ച് കേരള പോലീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാരക എഡിറ്റിങ്ങുകള്‍. ഒരോ മണിക്കൂറുകള്‍ കഴിയുമ്പോള്‍ പോസ്റ്റ് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ചെവ്വാഴ്ച രാത്രി എട്ടുവരെ ഒന്‍പത് പ്രവശ്യമാണ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് െചയ്തിരിക്കുന്നത്. പോസ്റ്റ് മണിക്കുറുകള്‍ക്കിടയില്‍ വീണ്ടും എഡിറ്റിങ്ങ് തുടങ്ങിയതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സേവാഭാരതി പ്രവര്‍ത്തകനായതുകൊണ്ടാണോ ഇത്രയും എഡിറ്റിങ്ങ് ഉണ്ടായതെന്ന് പലരും കമന്റുകളായി ചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇന്നലെ ലിനുവിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ആഭ്യന്തര വകുപ്പിന്റെ അതൃപ്തി മൂലമാണ് മണിക്കൂറുകള്‍ക്കിടയില്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ എഡിറ്റിങ്ങ് ഉണ്ടാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരെ നന്ദി പൂര്‍വ്വം സ്മരിച്ച മുഖ്യമന്ത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച യുവാവിനെ ലിനുവിനെ മനപ്പൂര്‍വ്വം മറന്നിരുന്നു. ദുരിതാശ്വാസ നിധിയില്‍ വസ്ത്രം നല്‍കിയ നൗഷാദിനേയും പോക്കറ്റ് മണി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒമ്പതാം ക്ലാസ്സുകാരനേയും ചേര്‍ത്തു നിര്‍ത്തിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്. 

കോഴിക്കോട് ദുരന്തകയത്തില്‍ അകപ്പെട്ടുപോയ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന്‍ ബലി കൊടുത്ത ലിനു എന്ന യുവാവിനെ മുഖ്യമന്ത്രി ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍്‌നനിരുന്നു.  സേവാഭാരതിക്കു കീഴില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണോ ലിനുവിനെ ഒഴിവാക്കിയതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്. മരിച്ച ലിനു സേവാഭാരതിക്കാരനായിരുന്നത് കൊണ്ടാണോ മുഖ്യമന്ത്രി അക്കാര്യം വിട്ടു കളഞ്ഞതെന്നാണ്‌സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യം. വസ്ത്രവും പണവും നല്‍കിയതില്‍ ഏറെ വലുതാണ് ജീവന്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ സേവാഭാരതി പ്രവര്‍ത്തകന്‍ ആയതു കൊണ്ടാണോ ലിനുവിനെ ഒഴിവാക്കിയതെന്നും ചോദ്യം ഉയര്‍ന്നിരുന്നു. 

അതേസമയം ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന്  ഹരിദ്വാര്‍ കര്‍ണ്ണാവതി മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. ഈ തുക സേവാഭാരതി വഴി ഉടനെ കൈമാറുമെന്ന് അവര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് രാവിലെ ലിനുവിന്റെ വീട്ടിലെത്തി മാതാവിനെ ആശ്വസിപ്പിച്ചിരുന്നു.

 

കേരള പോലീസിന്റെ പേജിലെ എഡിറ്റിങ്ങ് ഹിസ്റ്ററി ഇങ്ങനെ:

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.