എ. സമ്പത്തിന്റെ ധൂര്‍ത്ത് നിയമനം വെളുപ്പിച്ചെടുക്കാന്‍ കേരളകൗമുദി; കേന്ദ്രമന്ത്രി അനുവദിപ്പിച്ച വിമാനത്തിന്റെ ക്രെഡിറ്റ് വരെ സമ്പത്തിന് നല്‍കി; വ്യോമസേനക്കെതിരെ പടച്ചുവിട്ടതും വ്യാജവാര്‍ത്ത

Monday 19 August 2019 5:37 pm IST

ന്യൂദല്‍ഹി: കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസറായി ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ എത്തിയ എ. സമ്പത്തിനെ  മഹത്വവല്‍ക്കരിക്കാന്‍ വ്യാജവാര്‍ത്തയുമായി കേരളകൗമുദി. പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയാണ് സമ്പത്തിനായുള്ള പി.ആര്‍ വര്‍ക്കിന്റെ ഭാഗമായി വ്യാജവാര്‍ത്ത പടച്ചുവിട്ടത്. കഴിഞ്ഞ ദിവസത്തെ കേരളകൗമുദി പത്രത്തിലാണ് ആദ്യ വ്യാജവാര്‍ത്ത വന്നത്. ''പ്രളയത്തില്‍ മുങ്ങിയ കേരളത്തോട് കരുണയില്ലാതെ വ്യോമസേന: മരുന്ന് കൊണ്ടുവരാന്‍ ചോദിച്ചത് രണ്ടര കോടി, എയര്‍ ഇന്ത്യയില്‍ സൗജന്യമായി നാട്ടിലെത്തിച്ചു'' എന്നായിരുന്നു ആ വ്യാജ വാര്‍ത്ത.

എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് വ്യോമസേന അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞത്. പ്രളയം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാറുണ്ട്. ഗോഡൗണുകളില്‍ നിന്ന് അതത് സര്‍ക്കാരുകള്‍ ഏറ്റുവാങ്ങി കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സൗജന്യമായാണ് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. ഒരിക്കലും വ്യോമസേനയെ ഇതിനായി ചുമതലപ്പെടുത്താറില്ല. കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സൗജന്യമായി കൊണ്ടു പോകാവുന്ന മരുന്നുകള്‍ വ്യോമസേനകൊണ്ടുപോകണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വാശിപിടിച്ചാല്‍ അതിനുള്ള തുക സേന ഈടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സര്‍വീസുകളില്‍ മരുന്നുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ നേരത്തെ തന്നെ എയര്‍ഇന്ത്യ, വിസ്താര കമ്പനികള്‍ തയ്യാറായിരുന്നു. ഇത് മൂടിവെയ്ക്കാനാണ് വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് ഉളുപ്പില്ലാതെ അടിച്ചെടുത്ത  എ. സമ്പത്തിന് വേണ്ടി കൗമുദി വ്യാജവാര്‍ത്ത പുറത്തുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്.  ആഗസ്റ്റ് പത്തിന് വി. മുരളീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസഥാനത്തിലാണ് ആദ്യഘട്ടമായി 22.48 ടണ്‍ അവശ്യമരുന്നുകള്‍ നല്‍കാമെന്നുള്ള ഉറപ്പ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നല്‍കിയത്. എന്നാല്‍ താന്‍ ഇടപെട്ടാണ് മരുന്നുകള്‍ അനുവദിച്ചതെന്ന് എ. സമ്പത്ത് റിലീസ് ഇറക്കിയിരുന്നു. ഇത് മാധ്യമങ്ങള്‍ പൊളിച്ചടുക്കിയപ്പോഴാണ് എ. സമ്പത്തിനെ മഹത്വവല്‍ക്കരിക്കാന്‍ കേരള കൗമുദി വ്യാജവാര്‍ത്തയുമായി രംഗത്തു വന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.