കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍; കുമ്മനം പങ്കെടുക്കും

Wednesday 10 July 2019 9:23 am IST

ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനില്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. 2015 ല്‍ ഡാളസില്‍ നടന്ന കണ്‍വന്‍ഷനില്‍ കുമ്മനം അതിഥിയായിരുന്നു. 

തിരുവനന്തപുരത്ത് കുമ്മനത്തെ സന്ദര്‍ശിച്ച് കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായര്‍ ക്ഷണക്കത്ത് കൈമാറി. ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ അരുണ്‍ രഘു, ട്രസ്റ്റി ബോര്‍ഡ് അംഗം മനോജ് കൈപ്പിള്ളി എന്നിവര്‍ കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ കുമ്മനവുമായി സംസാരിച്ചു.

ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 2 വരെ ന്യൂജേഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ലാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.