കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും

Thursday 21 November 2019 12:52 pm IST

ഫിനിക്സ്:  കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും. വൈകിട്ട് അഞ്ച് മണിക്ക് കെറിൻ മിഡിൽ സ്കൂളിലാണ് അധികാര കൈമാറ്റ സമ്മേളനം . 

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതു വേദിയായ കെഎച്ച്എൻഎയുടെ പതിനൊന്നാമത് ദേശീയ കൺവൻഷനാണ് അരിസോണയിൽ 2021 ൽ നടക്കുക. ന്യൂ ജേഴ്സിയിൽ സെപ്റ്റ മ്പറിൽ നടന്ന ദേശീയ കൺവൻഷൻ സതീഷ് അമ്പാടി പ്രസിഡന്റായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. രണ്ടു വർഷത്തെ കാലാവധി യാണ് ഭരണ സമിതിക്കുള്ളത്. ഫിനിക്സ് കൻവൻഷന്റെ മികച്ച സംഘാടനത്തിനായി 27 സബ് കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.