ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം: ദക്ഷിണകൊറിയക്കുള്ള താക്കീതെന്ന് കിം ജോങ് ഉന്‍

Friday 26 July 2019 10:54 pm IST
കിമ്മിന്റെയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും മൂന്നാം കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈല്‍ പരീക്ഷണമാണിത്.

പ്യോങ്‌യാങ്: വ്യാഴാഴ്ചത്തെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയും യു.എസും തമ്മില്‍ അടുത്താഴ്ച നടക്കുന്ന ഉന്നതതല സൈനിക പരിശീലനത്തിനെതിരെയാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.

കിമ്മിന്റെയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും മൂന്നാം കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവനിരായുധീകരണത്തിന് തയാറാണെന്ന് കിം ഉറപ്പുനല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.