എന്‍പിആറും സെന്‍സസും ഭരണഘടനപരമായ ഉത്തരവാദിത്തം; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര് നില്‍ക്കരുത്; ആശയവിനിമയം നടത്തുമെന്ന് കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി

Tuesday 21 January 2020 5:43 pm IST

ന്യൂദല്‍ഹി:  എന്‍പിആറും സെന്‍സസും ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്നും കേരളം ഉല്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് എതിര് നില്‍ക്കരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. സംസ്ഥാനങ്ങളുമായി തുടര്‍ന്നും ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദേശീയ ജനസംഖ്യ റജിസ്റ്ററില്‍ മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നീ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അറിയാമെങ്കില്‍ മാത്രം ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതി. 

2010ലെ എന്‍പിആറിലും നേരിട്ടല്ലാതെ ഈ വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതിലെ അപാകത കണക്കിലെടുത്താണ് ഇത്തവണ പ്രത്യേക ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.