കശ്മീരിലും ലഡാക്കിലുമായി എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര അനുമതി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Tuesday 10 December 2019 9:46 pm IST
കശ്മീരിന്റേയും ലഡാക്കിന്റേയും എല്ലാവിധ പുരോഗതിക്കും വേണ്ടി കേന്ദ്രം അക്ഷീണം പ്രയ്തനിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

ശ്രീനഗര്‍: കശ്മീര്‍, ലഡാക്ക് മേഖലകളില്‍ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ഇതു സംബന്ധിച്ച കാര്യം ലോക്‌സഭയെ അറിയിച്ചത്.

മെഡിക്കല്‍ കോളേജുകളുടെ വിവിധ ഘട്ടങ്ങളുടെ നിര്‍മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ദോദ, കത്വ, ബാരാമുള്ള, അനന്ദ്‌നാഗ്, രജൗരി, ഉദ്ദംപൂര്‍, ഹന്ദ്‌വാരാ എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളേജുകളുടെ നിര്‍മാണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റേയും ലഡാക്കിന്റേയും എല്ലാവിധ പുരോഗതിക്കും വേണ്ടി കേന്ദ്രം അക്ഷീണം പ്രയ്തനിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, ഹോസ്റ്റല്‍ അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, എല്‍ടിസി, നിശ്ചിത മെഡിക്കല്‍ അലവന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍, പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്ന ദിവസം മുതല്‍ ജമ്മു കശ്മീരിലും ലഡാക്കിലും ജോലി ചെയ്യുന്ന അത്തരം എല്ലാ ജീവനക്കാര്‍ക്കും 4800 കോടിയോളം രൂപ ലഭിക്കുന്നതിന് അനുമതിയായെന്നും കേന്ദ്ര മന്ത്രി ജി. കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.