കൊച്ചി തുറമുഖത്തിന് വന്‍ വളര്‍ച്ച

Thursday 5 April 2018 7:22 pm IST
തുറമുഖം വഴി വന്നുപോയ കണ്ടയിനറുകളുടെ എണ്ണത്തിലുമുണ്ട് വന്‍ വര്‍ദ്ധന. മുന്‍ വര്‍ഷം 4.91 ലക്ഷം ടിഇയു കണ്ടയിനറുകളായിരുന്നു തുറമുഖത്തിലൂടെ കടന്നു പോയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.55 ലക്ഷം ടിഇയു കണ്ടയിനറുകള്‍ തുറമുഖത്ത് കൈകാര്യം ചെയ്തു. 13 ശതമാനമാണ് വളര്‍ച്ച.
"undefined"

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയവും കൊച്ചി തുറമുഖത്തിനും നേട്ടമായി. തുറമുഖത്തിന് വന്‍ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരക്കു വിനിമയത്തില്‍ 16.51 ശതമാനം വളര്‍ച്ചയാണ്. 2016-17-ല്‍ 25.01 ലക്ഷം മെട്രിക് ടണ്‍ ചരക്കാണ് തുറമുഖം കൈകാര്യം ചെയ്തത്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 29.14 ലക്ഷം മെട്രിക് ടണ്‍ ചരക്ക് വിനിമയം നടത്തി.

തുറമുഖം വഴി വന്നുപോയ കണ്ടയിനറുകളുടെ എണ്ണത്തിലുമുണ്ട് വന്‍ വര്‍ദ്ധന. മുന്‍ വര്‍ഷം 4.91 ലക്ഷം ടിഇയു കണ്ടയിനറുകളായിരുന്നു തുറമുഖത്തിലൂടെ കടന്നു പോയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.55 ലക്ഷം ടിഇയു കണ്ടയിനറുകള്‍ തുറമുഖത്ത് കൈകാര്യം ചെയ്തു. 13 ശതമാനമാണ് വളര്‍ച്ച. 

പെട്രോള്‍, ഓയില്‍, ലൂബ്രിക്കന്റ് എന്നിവ 15.79 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു മുന്‍വര്‍ഷം, അത് 18.66 ലക്ഷം മെട്രിക് ടണായി വര്‍ദ്ധിച്ചു, 18.17 ശതമാനം വര്‍ദ്ധന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 42 കപ്പലുകള്‍ കൊച്ചി തുറമുഖത്തുവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.