ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു; മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു; കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി

Wednesday 26 June 2019 2:23 pm IST
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എസ്. അശ്വകുമാര്‍ നല്‍കിയ അപേക്ഷയിലാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് അനുമതി നല്‍കിയത്.

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയശേഷം പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കി.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എസ്. അശ്വകുമാര്‍ നല്‍കിയ അപേക്ഷയിലാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് അനുമതി നല്‍കിയത്. ഇത്തരം കേസുകളില്‍ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി വേണമെന്നാണ് ചട്ടം.

ചിറ്റിലപ്പിള്ളിയുടെ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ വ്യക്തി നഷ്ടപരിഹാരം തേടി നല്‍കിയ ഹര്‍ജി പരിഗണിച്ച ജഡ്ജിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.