ടി.പി വധക്കേസിലെ പ്രതി കൊടി സുനി ജയിലില്‍ നിന്ന് ഭീഷണിമുഴക്കിയ സംഭവം; കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി

Thursday 27 June 2019 5:14 pm IST
കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്.

ദോഹ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി ജയിലില്‍നിന്ന് ഭീഷണിമുഴക്കിയ സംഭവത്തില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കോയിശേരി മജീദ് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. കൊടി സുനിയില്‍നിന്ന് വധഭീഷണി ഉണ്ടെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. 

കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണിയുണ്ടായത്. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം വീട് ആക്രമിക്കുമെന്നുമാണ് സുനിയുടെ ഭീഷണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.