കൊടുമണ്‍ നെയ്ത്തുകേന്ദ്രം സജീവമായി, ഖാദി കുപ്പടം കാവി മുണ്ടുകള്‍ വിപണിയിലെത്തി

Thursday 5 September 2019 3:05 pm IST

പത്തനം‌തിട്ട: കൊടുമണ്‍ ഗാന്ധി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണവിപണി ലക്ഷ്യം വെച്ച് ഖാദി കുപ്പടം കാവി മുണ്ടുകള്‍ പത്തനംതിട്ട ജില്ലയിലെ വിവിധ വില്പന ശാലകളില്‍ എത്തുന്നു. നിറം പോകാത്ത ഇഴയടുപ്പമുള്ള മുണ്ട് എന്നതാണ് ഖാദി കുപ്പടം കാവി മുണ്ടുകളുടെ പ്രത്യേകത.

1972 മുതല്‍ വിപണിയിലിറങ്ങിയ കുപ്പടം മുണ്ടുകള്‍ നെയ്ത്തുകാരുടെ അഭാവംമൂലം കുറച്ചുനാള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍ നാല് വര്‍ഷങ്ങളായി ഓണവിപണി ലക്ഷ്യം വെച്ചുകൊണ്ട് കൂടുതല്‍ വ്യത്യസ്തമായ രീതിയില്‍ കുപ്പടം കാവി മുണ്ടുകള്‍ പുറത്തിറങ്ങുന്നു. 1.8 മീറ്റര്‍ നീളവും 1.3 മീറ്റര്‍ വീതിയുമുള്ള മുണ്ടിന് 575 രൂപയാണ് വില ഓണം പ്രമാണിച്ച് 30ശതമാനം റിബേറ്റു ലഭിക്കും.

പഞ്ഞി തിരികള്‍ നൂലുകള്‍ആക്കി മാറ്റി  തറികളിലുടെയാണ് മുണ്ട് നെയ്ത് എടുക്കുന്നത്. ഒരു തറിയില്‍ രണ്ടു തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ദിവസം രണ്ടു മുണ്ടുകള്‍ വീതം മാത്രമാണ് ചെയ്യാന്‍ സാധിക്കുക. കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപമുള്ള ഗാന്ധിസ്മാരകനിധി കേന്ദ്രത്തില്‍ 12 സ്ത്രീകളാണ് ഇപ്പോള്‍ ഈ ജോലി ചെയ്യുന്നത്.

ഒരു മുണ്ടിന് 230 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഒരു ദിവസം ജോലി ചെയ്യുമ്പോള്‍ ഇപ്പോള്‍ 500 രൂപ മുതല്‍ 600 വരെ ഒരാള്‍ക്ക് ലഭിക്കും. പത്തനംതിട്ട പോസ്റ്റ് ഓഫീസിനു സമീപമുള്ള ഗാന്ധിസ്മാരകനിധിയുടെ ഖാദി ഭവനില്‍ ഇവ ലഭ്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.