വിരാട് കോഹ്ലിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ; കരിയറിലെ ഉയര്‍ന്ന സ്‌കോര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ഇരട്ടസെഞ്ച്വറിക്ക് ഉടമയായ ഇന്ത്യന്‍ താരം; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

Friday 11 October 2019 3:52 pm IST

പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക്. പൂനെയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ വന്‍സ്‌കോറിലേക്ക് നയിക്കുന്ന ക്യാപ്റ്റര്‍ വിരാട് കോഹ്ലി സ്വന്തമാക്കിയത് ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 254 റണ്‍സ് നേടി കോഹ്ലി ക്രീസില്‍ തുടരുകയാണ്. അതേസമയം, ഏഴു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതോടെ മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും വീരേന്ദര്‍ സേവാഗിന്റെയും റെക്കോര്‍ഡും ഭേദിച്ചു. ഇരുവരും ആറു ഇരട്ട സെഞ്ച്വറികളാണ് നേടിയത്. 104 ടെസ്റ്റുകളില്‍ നിന്ന് വീരേന്ദര്‍ സെവാഗ് 6 ഇരട്ട സെഞ്ച്വറികളും 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 6 ഇരട്ട സെഞ്ച്വറികളും സച്ചിന്‍ നേടിയിട്ടുണ്ട്. ഒപ്പം, ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന ഏറ്റവും അധികം 150 റണ്‍സ് നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ബ്രാഡ്മാനെ പിന്തള്ളി കോഹ്ലി സ്വന്തമാക്കി, 

81 ടെസ്റ്റുകളില്‍ നിന്നാണ് കോഹ്ലി 7 ഇരട്ട സെഞ്ച്വറികള്‍ നേടിയത്. ഇംഗ്ലണ്ടിലെ വാലി ഹാമണ്ട്, ശ്രീലങ്കയുടെ മഹേല ജയവര്‍ധന എന്നിവരുമൊത്ത് ടെസ്റ്റിലെ ഏറ്റവും ഇരട്ട സെഞ്ച്വറികളുടെ പട്ടികയില്‍ വിരാട് കോഹ്ലി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഡോണ്‍ ബ്രാഡ്മാന്‍ (12), കുമാര്‍ സംഗക്കാര (11), ബ്രയാന്‍ ലാറ (9) എന്നിവര്‍ക്ക് മാത്രമാണ് കോഹ്ലിയേക്കാള്‍ കൂടുതല്‍ ടെസ്റ്റ് ഇരട്ട സെഞ്ച്വറികള്‍. വിരാട് കോഹ്ലി ഈ വര്‍ഷം ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടിയിട്ടില്ല. 2018 ഡിസംബറില്‍ പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിലാണു കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയിരുന്നു. 2017 ല്‍ തുടര്‍ച്ചയായ 4 ടെസ്റ്റ് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക വ്യക്തിയായിരുന്നു വിരാട് കോഹ്ലി മാറി. അതേസമയം,ര കോഹ്ലിയുടേ മികവില്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 601 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.