രാജ്യത്തിനു വേണ്ടി മകന്‍ കളിക്കണമെന്ന പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടടുത്ത ദിവസവും ഗ്രൗണ്ടിലിറങ്ങി; പിതാവിന്റെ മരണം തന്നെ മാനസികമായി ശക്തനാക്കിയെന്നും വിരാട് കോഹ്ലി

Sunday 8 September 2019 4:00 pm IST

 

ന്യൂദല്‍ഹി: പിതാവിന്റെ അകാലമരണം തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിനമായിരുന്നെന്നും അത് തന്നെ  മാനസികമായി കൂടുതല്‍ ശക്തനാക്കിയെന്നും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി പറഞ്ഞു. അന്ന് 18 കാരനായ കോഹ്ലി  കര്‍ണാടകയ്ക്കെതിരായി രഞ്ജി ട്രോഫി മത്സരത്തില്‍ ദില്ലിക്ക് വേണ്ടി കളിക്കുകയായിരുന്നു. 40 റണ്‍സുമായി പുറത്താകാതെ നിന്ന അദ്ദേഹം അടുത്ത ദിവസം കോലി വീട്ടിലെത്തി പിതാവിന്റെ നിര്യാണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്റെ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെ ഫോണില്‍ വിളിക്കുന്നതിനുമുമ്പ് തന്നെ ഫോളോ-ഓണ്‍ ഒഴിവാക്കാന്‍ ടീമിന് ബാറ്റിംഗ് ആവശ്യമാണെന്ന് അദ്ദേഹം ഇങ്ങോട്ട് വിളിച്ചറിയിക്കുകയായിരുന്നു.

 ക്രിക്കറ്റിനെ തന്റെ ഏക മുന്‍ഗണനയാക്കുമെന്നും പിതാവിന്റെ ആഗ്രഹം നിറവേറ്റാമെന്നും കോലി അന്ന് പ്രതിജ്ഞയെടുത്തു. ഒരു ദിവസം ദേശീയ ടീമിനായി കളിക്കുമെന്ന് അന്നത്തെ 18 കാരന്‍ കുടുംബത്തോട് വാഗ്ദാനം ചെയ്യുകയും അടുത്ത ദിവസം ദില്ലിക്ക് വേണ്ടി ബാറ്റ് ചെയ്യുകയുമായിരുന്നു. 90 റണ്‍സ് നേടിയ അദ്ദേഹം പുറത്താകുന്നതിന് മുമ്പ് ഫോളോ-ഓണ്‍ ഒഴിവാക്കാന്‍ ടീമിനെ സഹായിച്ചു. ഡ്രസ്സിംഗ് റൂമില്‍ തകര്‍ന്നിരുന്ന തന്നെ സഹപ്രവര്‍ത്തകരാണ് ആശ്വസിപ്പിച്ചതെന്ന് കോഹ്ലി പറഞ്ഞു.

 എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അതെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. ഞാന്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ അച്ഛനു ആഗ്രഹമുണ്ടായിരുന്നു, ജീവിതത്തിലെ മറ്റെല്ലാത്തിനും രണ്ടാം സ്ഥാനം ലഭിച്ചത് അപ്പോഴാണ്. ക്രിക്കറ്റിന് പ്രഥമ പരിഗണനയും കോഹ്ലി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.