ന്യൂസിലാന്റ് പരമ്പര കടുപ്പമേറിയതായിരിക്കുമെന്ന് കോഹ്‌ലി; ആതിഥേയര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ നായകന്‍

Tuesday 21 January 2020 11:27 pm IST

ന്യൂദല്‍ഹി: വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്റിലെ പരമ്പര കടുപ്പമേറിയതായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കിവികളെ അവരുടെ നാട്ടിലാണ് നേരിടേണ്ടത്. അവിടത്തെ സാഹചര്യങ്ങള്‍ കൃത്യമായി പഠിച്ച് അതാത് ദിവസത്തെ കളിയില്‍ ശ്രദ്ധിക്കുക എന്നതാണ് കൂടുതല്‍ നല്ലതെന്നാണ് കോഹ്‌ലിയുടെ നിലപാട്.

ടോസ് നേടിയാല്‍ ആദ്യം നന്നായി ബാറ്റ്ചെയ്യും. രണ്ടാമതാണെങ്കില്‍ അവരുടെ സ്‌ക്കോറിനനുസരിച്ച് കളിക്കാനാകും. മനസ്സാന്നിധ്യമാണ് പ്രധാനം. സ്വന്തം നാട്ടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അന്തരീക്ഷം. മികച്ച വേഗമേറിയ പിച്ചുകള്‍ എല്ലാം കണ്ടറിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങള്‍ കളിക്കുമെന്നാണ് വിശ്വാസം. കൂടുതല്‍ സമ്മര്‍ദ്ദം ആതിഥേയര്‍ക്കു നല്‍കാനാകും ശ്രമിക്കുക.' വിരാട് കോഹ്‌ലി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ആദ്യകളി മുതല്‍ ശക്തമായി പോരാടും. രണ്ടു കളികഴിഞ്ഞ് സാഹചര്യം ഒത്തുവരാന്‍ കാത്തുനില്‍ക്കാനാവില്ല. ഏറ്റവും ആക്രാമികമായ  കളികാഴ്ചവച്ചാലെ ന്യൂസിലാന്റിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കാനാവൂ വിരാട് കോഹ്‌ലി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.