റെക്കോഡുകളുടെ രാജകുമാരന്‍

Tuesday 13 August 2019 5:35 am IST

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: റെക്കോഡുകള്‍ കടപുഴക്കി കുതിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു വമ്പന്‍ റെക്കോഡ്. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ്‌ലി വീണ്ടും റെക്കോഡ് പുസ്തകത്തില്‍ കയറിയത്. 

വിന്‍ഡീസിനെതിരെ കോഹ്‌ലിയുടെ എട്ടാം സെഞ്ചുറിയാണി ത് . ഇതോടെ മൂന്ന്  രാജ്യങ്ങള്‍ക്കെതിരെ എട്ട് സെഞ്ചുറികള്‍ വീതം നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡ്് ഇന്ത്യന്‍ നായകന് സ്വന്തമായി. നേരത്തെ ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരെ കോഹ്‌ലി എട്ട് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്്.

125 പന്തില്‍ 120 റണ്‍സ് നേടിയതോടെ കോഹ് ലിക്ക്് വിന്‍ഡീസിനെതിരെ രണ്ടായിരത്തിലേറെ റണ്‍സായി. ഇതോടെ സച്ചിനുശേഷം രണ്ടോ അതില്‍ കൂടുതലോ ടീമുകള്‍ക്കെതിരെ രണ്ടായിരം റണ്‍സ് നേടുന്ന താരമായി. വെസ്റ്റ്് ഇന്‍ഡീസില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2003ല്‍ ശ്രീലങ്കക്കെതിരെ ബ്രിഡ്ജ്ടൗണില്‍ ബ്രയാന്‍ ലാറ നേടിയ 116 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്.

വിന്‍ഡീസിനെതിരെ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡും കോഹ്‌ലിക്ക് സ്വന്തമായി. കോഹ്‌ലിക്ക് ഇപ്പോള്‍ 2032 റണ്‍സായി. പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ 1930 റണ്‍സെന്ന റെക്കോഡാണ് തകര്‍ന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ (11 353 റണ്‍സ്) പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. കോഹ്‌ലിക്ക്് ഇപ്പോള്‍ 11406 റണ്‍സായി. ഇനി മുന്നിലുളളത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.