ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ദുരൂഹത; പോലീസ് കേസൊതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയതായി ആരോപണം

Thursday 12 December 2019 10:50 am IST

കോഴിക്കോട്: ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്‌കൂളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി വീടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും പെട്ടെന്നുള്ള മരണകാരണം കണ്ടെത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം പോലീസ് പരാതി നല്‍കുന്നതില്‍ നിന്നും ബന്ധുക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി പെണ്‍കുട്ടിയുടെ ഡയറി കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുമായി അടുപ്പമുള്ള യുവാവിനെ കുറിച്ച് അന്വേഷിക്കാന്‍ പട്ടികജാതി ക്ഷേമ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.