കെപിസിസി ജംബോ പട്ടികയുടെ ആദ്യ ഘട്ടം പ്രഖ്യാപിച്ചു; പന്ത്രണ്ട് വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍

Friday 24 January 2020 5:54 pm IST

തിരുനന്തപുരം: നാളുകള്‍ നീണ്ട സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസിയുടെ ജംബോ പട്ടികയുടെ ആദ്യ ഘട്ടം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവര്‍ പട്ടികയിലുണ്ട്. 

വൈസ് പ്രസിഡന്റുമാര്‍- പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി. മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി. സിദ്ദിഖ്, ശരത്ചന്ദ്രപ്രസാദ്, എഴുകോണ്‍ നാരായണന്‍. 

ജനറല്‍ സെക്രട്ടറിമാര്‍-പാലോട് രവി, എ.എ. ഷുക്കൂര്‍, കെ. സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം. കോശി, പി.എം. നിയാസ്, പഴകുളം മധു, എന്‍. സുബ്രഹ്മണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ. ശിവദാസന്‍ നായര്‍, സജീവ് മാറോളി, എ.പി. അനില്‍കുമാര്‍, എ. തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വി.എ. കരീം, റോയി കെ. പൗലോസ്, ടി.എം. സക്കീര്‍ ഹുസൈന്‍, ജി. രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആര്‍. മഹേഷ്, ഡി. സുഗതന്‍, എം. മുരളി, സി. ചന്ദ്രന്‍, ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ. പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, ഡി. സോന, ഒ. അബ്ദുള്‍ റഹ്മാന്‍ കുട്ടി, ഷാനവാസ് ഖാന്‍. ട്രഷറര്‍- കെ.കെ. കൊച്ചുമുഹമ്മദ്.  വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല. ഇതിനു ശേഷമാകും രണ്ടാംപട്ടികയുടെ പ്രഖ്യാപനം. ഫെബ്രവുരി പത്തിനകം ആകും പ്രഖ്യാപനം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.