'പണ്ട് ഞങ്ങള്‍ ദൈവമില്ലെന്നൊക്കെ പറഞ്ഞു നടന്നു, ഇപ്പോള്‍ രാത്രിയില്‍ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാര്‍ഥിക്കും'; മരിക്കുന്നതു വരെ എകെജിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും ഗൗരിയമ്മ

Thursday 20 June 2019 12:37 pm IST

തിരുവനന്തപുരം: ദൈവമില്ലെന്നൊക്കെ  പറഞ്ഞു നടന്ന താന്‍ ഇപ്പോള്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടെന്ന് കെആര്‍ ഗൗരിയമ്മ. പണ്ട് ഞങ്ങള്‍ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ രാത്രി ഞാന്‍ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാര്‍ഥിക്കും. ഞാന്‍ ഒറ്റയാണ്. ആരും എനിക്കില്ലന്നും അവര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

എകെ ഗോപാലന്റെ ഇരട്ടത്താപ്പും ഗൗരിയമ്മ അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്. വിവാഹബന്ധം പോലും പ്രസ്ഥാനത്തിനു വേണ്ടിയെന്ന നിലപാടായിരുന്നു എകെജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോടു വിവാഹാലോചന നടത്തിയത്. മരിക്കുന്നതു വരെ എന്നെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ ഞാന്‍ അസുഖമായി ഇവിടെ കിടന്നപ്പോള്‍ എകെജി സുശീലയോട് എന്നെ വന്നു കാണാന്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ സുശീലയും എകെജിയും കൂടി എന്നെക്കാണാന്‍ വന്നപ്പോഴാണ് സുശീല മുന്‍പു വന്നില്ലെന്ന് എകെജി അറിഞ്ഞത്. അദ്ദേഹം സുശീലയെ കുറെ വഴക്കു പറഞ്ഞുവെന്ന് ഗൗരിയമ്മ പറയുന്നു. നാളെ ജീവിതത്തില്‍ ഒരു നൂറ്റാണ്ടു പിന്നിടുകയാണ് കെ.ആര്‍.ഗൗരിയമ്മ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: kr gowri amma