മാസം പകുതി കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിഷേധവുമായി ജീവനക്കാര്‍

Thursday 14 November 2019 10:14 pm IST

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് ഇന്നു വൈകിട്ട് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ആത്മഹത്യക്ക് വിനോദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ അദേഹത്തെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  വിനോദ് കുമാറിന്റെ നില ഗുരുതരമല്ല. 

ഈ മാസം ഇതു വരെ പകുതി ശമ്പളം മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കിട്ടിയത്. സര്‍ക്കാര്‍ സഹായം കിട്ടിയില്ലെങ്കില്‍ ശമ്പള കുടിശ്ശിക വിതരണം ഈ മാസം അവസാന ആഴ്ച വരെ നീണ്ടു പോയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശമ്പളം ലഭിക്കാതെ കോര്‍പറേഷന്‍ ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.