'ഉപതെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ വോട്ടുചെയ്യൂ'; ആഹ്വാനവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

Sunday 13 October 2019 5:53 pm IST

 

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആഹ്വാനം. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംയുക്തയോഗമാണ് ഈ തീരുമാനം എടുത്തത്. തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന പിണറായിസര്‍ക്കാര്‍ ഇതുവരെ 30 തവണ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വേതനം വൈകിപ്പിച്ചതായി തൊഴിലാളികള്‍ പറയുന്നു. കോഴിക്കോട്ട് നടന്ന യോഗത്തിന് ശേഷം എല്ലാ ഡിപ്പോകളും കേന്ദ്രീകരിച്ച് തൊഴിലാളികളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുകയാണ് തൊഴിലാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.