യൂണിവേഴ്‌സ്റ്റി കോളേജ് വിഷയത്തില്‍ നിരാഹാരം കടന്ന കെഎസ്‌യു പ്രസിഡന്റിന്റെ പേരില്‍ പണം പിരിച്ച് പുട്ടടിച്ചു; ജില്ലാ ജനറല്‍ സെക്രട്ടറിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Monday 5 August 2019 6:13 pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിനു ശേഷം കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരത്തിന്റെ പേരില്‍ പണം പിരിച്ച് മുക്കിയെന്നു തെളിഞ്ഞു. പ്രസിഡന്റിന്റെ നിരാഹരത്തിന്റെ പേരില്‍ പണം പിരിച്ചു മുക്കിയ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണനെ സംഘടനയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും പ്രസിഡന്റ് അഭിജിത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കോളേജിലെ അതിക്രമങ്ങള്‍ക്കും പരീക്ഷാത്തട്ടിപ്പുകള്‍ക്കും കുടപിടിക്കുന്ന പ്രിന്‍സിപ്പലിനേയുംഅധ്യാപകരെയും സസ്പെന്‍ഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, ഭാരവാഹികളായ ജഷീര്‍ പള്ളിവയല്‍, നബീല്‍ കല്ലമ്പലം, ജോബിന്‍ സി.ജോയി എന്നിവര്‍ നിരാഹാരസമരം നടത്തിയത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടന്ന മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. ശേഷം അഭിജിത്തിനേയും കൂട്ടരേയും പോലീസ് അറസ്്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഈ നിരാഹരത്തിന്റെ പേരിലാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രസീസ് അച്ചടിച്ച് വ്യാപക പിരിവ് നടത്തിയത്. ലഭിച്ച പൈസ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ സ്വന്തം കീശയിലാക്കയെന്നായിരുന്നു പരാതി. 

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.