കെ.ടി. ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു; പേഴ്‌സണല്‍ സെക്രട്ടറി അദാലത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നില്ലെന്ന പരാമര്‍ശത്തെ തള്ളി ദൃശ്യങ്ങള്‍ പുറത്ത്

Thursday 17 October 2019 11:15 am IST

തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ ന്യായങ്ങള്‍ പൊളിയുന്നു. ബിടെക് വിദ്യാര്‍ത്ഥിനിക്ക് മാര്‍ക്ക് നല്‍കി വിജയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി മുളുവന്‍ സമയവും പങ്കെടുത്തില്ലെന്ന വാദമാണ് പൊളിയുന്നത്. 

മന്ത്രിയുടെ  പേഴ്സണല്‍ സ്റ്റാഫാംഗത്തിന്റെ അയല്‍ക്കാരിയാണ് ഈ വിദ്യാര്‍ത്ഥിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദാലത്തില്‍ മുഴുവന്‍ സമയവും പേഴ്‌സണല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പങ്കെടുത്തില്ലെന്ന് മന്ത്രി ന്യായീകരണവുമായി എത്തിയത്. എന്നാല്‍ സര്‍വകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അദാലത്ത് കഴിഞ്ഞശേഷം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഷറഫുദ്ദീന്‍  പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സര്‍വകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങള്‍ തന്നെ മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നത്. അദാലത്തില്‍ പങ്കെടുത്ത സിന്‍ഡിക്കേറ്റംഗത്തിന്റെ ബന്ധു കൂടിയാണ് ചട്ട വിരുദ്ധമായി മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.