കുമ്മനത്തിന് അമേരിക്കയിൽ ഊഷ്മള സ്വീകരണം

Friday 23 August 2019 4:35 pm IST

വാഷിംഗ്ടൺ ഡി.സി : മൂന്നാഴ്ചത്തെ അമേരിക്കൻ സന്ദർശനെത്തിയ കുമ്മനം രാജശേഖരന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. കേരള ഹിന്ദു സ് ഓഫ് നോർത്ത് അമേരിക്കയുടെയും ഓവർസീസ് ഫ്രണ്ട് ഓഫ് ബിജിപിയുടേയും ഭാരവാഹികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

 

കെഎച്ച്‌എൻഎ ഡയറക്ടർ ബോർഡ് അംഗം രതീഷ് നായർ,  ട്രസ്റ്റി ബോർഡ് വൈസ്  ചെയർമാൻ അരുൺ രഘു, മധു തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.  ന്യൂ ജേഴ്സിയിൽ നടക്കുന്ന കെഎച്ച്എൻഎ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനത്തിന്  വാഷിംഗ്ടൺ, ഹുസ്റ്റൻ, ഡാളസ്, ഫളാറിഡാ, ന്യൂ യോർക്ക്, ഫിലാഡൽഫിയ, ന്യൂ ജേഴസി, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ് കോ തുടങ്ങിയ നഗരങ്ങളിൽ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.  

 

വിവിധ വിദ്യാഭ്യാസ - ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും കുമ്മനം സന്ദര്‍ശിക്കും. മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പേരില്‍ ഒമ്പത് നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും. വാഷിങ്ടണ്‍ ഡിസി (ആഗസ്റ്റ്22), ഹൂസ്റ്റണ്‍( ആഗസ്റ്റ് 24 ), ഡാലസ്(ആഗസ്റ്റ് 25), ഫ്‌ലോറിഡ(ആഗസ്റ്റ് 27), ന്യൂജഴ്‌സി(ആഗസ്റ്റ്30), ന്യൂയോര്‍ക്ക(സെപ്റ്റ 3), ഫിലഡല്‍ഫിയാ(സെപ്റ്റ 4), ലൊസാഞ്ചല്‍സ്(സെപ്റ്റ 6), സാന്‍ ഡിയാഗോ( സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ(സെപ്റ്റ 9) എന്നിവിടങ്ങളിലാണ് സ്വീകരണ സന്ദര്‍ശനം നടത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.