സാന്‍ഡിയാഗോയില്‍ കേരള ക്ലബും വായനശാലയും ഉദ്ഘാടനം ചെയ്തു

Monday 9 September 2019 7:10 pm IST

സാന്‍ഡിയാഗോ:  കേരള കള്‍ച്ചറല്‍ ആന്‍ഡ് ലിറ്റററി ക്ലബ്ബിന്റെ (കേരള ക്ലബ് ഓഫ് സാന്‍ ഡിയാഗോ) ഔപചാരിക ഉത്ഘാടനം കഴിഞ്ഞ ദിവസം മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍ ക്ലബിന്റെ ആദ്യത്തെ ബുക്ക് ഭാരവാഹികള്‍ക്ക് കൈമാറി. കുമ്മനം രാജശേഖരന്‍ മലയാളം ഭാഷ പഠനത്തിന്റെ ആവശ്യകതയെ കുറിച്ചും, പാരമ്പര്യവും, മലയാള സംസ്‌കാരവും അടുത്ത തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതിനെ കുറിച്ചും, കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വായനശാലകളുടെ  പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു, തുടര്‍ന്ന് ക്ലബ് നടത്തിയ മലയാളം  ക്ലാസ്സിലെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.  കേരളത്തിന്റെ  വിവിധഭാഗങ്ങളില്‍ നിന്നുള്ള  നൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ എല്ലാവരുമായും   നേരിട്ട് സംവദിച്ചത് പ്രവാസി മലയാളികളായ അമേരിക്കക്കാര്‍ക്ക് ഒരു വേറിട്ട അനുഭവമായി.  

ശ്യാം ശങ്കര്‍ സ്വാഗത പ്രസംഗം നടത്തുകയും, ഈ ക്ലബ്ബിന്റെ ഇനിയുള്ള പ്രവര്‍ത്തന രീതികളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു, തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.  ഹരികൃഷ്ണന്‍, രഞ്ജിത് നായര്‍, മനീഷ് കെ എം , സുരേഷ് നെല്ലിക്കാട് തുടങ്ങിയവര്‍ പരിപാടികള്‍ ഏകോപിപ്പിക്കുകയും, ഹരീഷ് പിള്ള നന്ദി പറയുകയും ചെയ്തു. മലയാളം  ക്ലാസ്സിലെ അധ്യാപകരായ അനിത പൊറ്റക്കാട്, വിധു നായര്‍, ശാലിനി പിള്ള, നന്ദിത വര്‍മ്മ, ബിന്ദു നായര്‍ എന്നിവരെ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.