സംസ്‌കൃതി കുവൈറ്റ് സുഷമാജി അനുസ്മരണം നടത്തി

Saturday 10 August 2019 11:32 am IST

കുവൈറ്റ് സിറ്റി:  ഇന്ത്യയുടെ മുന്‍ വിദേശ കാര്യ മന്ത്രിയും, ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സ്വര്‍ഗീയ സുഷമാസ്വരാജിന്റെ നിര്യാണത്തില്‍ സംസ്‌കൃതി കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു.

അബ്ബാസിയയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി സമൂഹത്തിലെ വിവിധ മേഖലയില്‍ ഉള്ളവള്‍ പങ്കെടുത്തു. പ്രസിഡന്റ് ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് സെക്രട്ടറി സന്തോഷ് കൈമള്‍ സ്വാഗതം പറഞ്ഞു. 

വൈസ് പ്രസിഡന്റ് ഉദയന്‍ കൊറാത് അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് മെന്പര്‍മാരായ ശ്രീനിവാസന്‍, ബാബു, മധുസൂദനന്‍ നായര്‍ വനിതാ വിഭാഗം ഭാരവാഹികളായ സീന രാജന്‍, അജിത ശ്രീനിവാസന്‍, നീന ഉദയന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. 

സുഷമാജിയുടെ നിസ്വാര്‍ത്ഥ രാഷ്ട്ര സേവനത്തെ കുറിച്ച് അനുസ്മരിക്കുകയും അവരുടെ നിര്യാണത്തില്‍ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.