കുവൈത്തില്‍ കനത്ത ചൂട്; സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം

Thursday 27 June 2019 9:58 am IST

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കഠിനമാകുന്നു. ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടതോടെ ഉരുകിയൊലിക്കുകയാണ് കുവൈത്ത്.  കഴിഞ്ഞദിവസം കുവൈറ്റില്‍ രേഖപ്പെടുത്തിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ്. ബുധാനാഴ്ചയും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു.

കൂടാതെ നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടു. കനത്ത ചൂടുമൂലം 2 പേര്‍ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. 

കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങളില്‍ വെള്ളക്കുപ്പികള്‍ ഉപേക്ഷിച്ച് പോകരുതെന്ന് ഫയര്‍ സര്‍വ്വീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലില്‍ അല്‍ അമീര്‍ നിര്‍ദ്ദേശിച്ചു. നേരിട്ടുള്ള സൂര്യപ്രകാശം വെള്ളക്കുപ്പികളില്‍ പതിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.