കുവൈത്ത് പ്രവാസി ടാക്‌സി, ചികിത്സ സഹായം നല്‍കി

Monday 22 July 2019 12:02 pm IST

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യക്കാരായ ടാക്‌സി ഡ്രൈവേഴ്‌സിന്റെ കൂട്ടായ്മയായ ''കുവൈത്ത് പ്രവാസി ടാക്‌സി''യിലെ പ്രവര്‍ത്തകര്‍ സമാഹരിച്ച സഹായധനം കൈമാറി. കുവൈത്തില്‍ ടാക്‌സി ഡ്രൈവറായിരുന്ന എറണാകുളം ഗോതുരുത്തു സ്വദേശി പോള്‍ പി.ജോസഫിനാണ് പ്രവര്‍ത്തകര്‍ സമാഹരിച്ച 75,000 രൂപ ചികിത്സാസഹായമായി നല്‍കിയത്. 

പറവൂര്‍ എംഎല്‍എ വീ.ഡി സതീശന്‍, കുവൈത്ത് പ്രവാസി ടാക്‌സിയുടെ പ്രവര്‍ത്തകരായ ഷിബു അമ്പാട്ട്, ജീസന്‍ ജോസഫ് പാലക്കാട് എന്നിവര്‍ കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലിരിക്കുന്ന ജോസഫിന്റെ ഭവനത്തിലെത്തിയാണ് ചികിത്സാസഹായം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.