വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്കുള്ള മാറ്റത്തിനുള്ള നടപടികള്‍ കുവൈത്ത് ലഘൂകരിച്ചു

Tuesday 9 July 2019 12:22 pm IST

കുവൈത്ത്  സിറ്റി : വിദേശികളുടെ മക്കള്‍ക്ക് തൊഴില്‍ വിസയിലേയ്ക്ക് താമസ രേഖ മാറ്റണമെങ്കില്‍ താമസ കാര്യ വകുപ്പിന്റെയും, മാന്‍പവര്‍ അതോറിറ്റിയുടെയും പ്രത്യേക അനുമതി വേണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്.

നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ താമസം നേരിടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദ്യന്തര മന്ത്രാലയം പുതിയ ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ചത്. 21 വയസ് പൂര്‍ത്തിയായ വിദേശികളുടെ മക്കളുടെ വിസമാറ്റത്തിനുള്ള അപേക്ഷ എത്രയും പെട്ടന്ന് അംഗീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

21 വയസായവര്‍ക്ക് 22-ാം നമ്പര്‍ വിസയില്‍ നിന്ന് 18-ാം നമ്പറിലുള്ള സ്വകാര്യ തൊഴില്‍ മേഖലയിലേയ്ക്കുള്ള വിസാ മാറ്റം ഏറ്റവും അധികം ഗുണം ചെയ്യുക ഇന്ത്യക്കാര്‍ക്കാണ്. അതിനിടെ കുവൈത്തിലെ പ്രൊജക്ട് തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രൊജക്ട് കഴിയുന്നതോടെ ഇത് പൊളിച്ചെടുത്ത് മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.