ദര്‍ബാറിലെ 20 മിനിറ്റ് സീനിനു ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍ താര പ്രതിഫലമായി വാങ്ങിയത് അഞ്ചു കോടി

Wednesday 22 January 2020 5:01 pm IST

 

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര രജനികാന്ത് സിനിമ ദര്‍ബാറിലെ 20 മിനിറ്റ് മാത്രമുളള വേഷത്തിന് പ്രതിഫലമായി വാങ്ങിയത് അഞ്ചു കോടിയെന്ന് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ വിജയം കൈവരിച്ചിരുന്നു.

ബിഗില്‍, ദര്‍ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് വന്‍ പ്രക്ഷക സ്വീകാര്യതയാണ് നേടിയത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറെല്‍ അധികം സീനുകളില്ലാത്ത നായികാ വേഷത്തിനായിയാണ് നയന്‍ താര അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിയത്. ഒരു ചിത്രത്തിനായിയുള്ള താരത്തിന്റെ പ്രതിഫലവും ഇതുതന്നെയാണ്.

മലയാളത്തില്‍ നിവിന്‍ പോളി നായകനായ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലും നയന്‍താര എത്തിയിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.