തൊഴിലാളികൾക്ക് ലാൽ കെയെർസ്ന്റെ സാന്ത്വനം, ശമ്പളമില്ലാതെ കഴിഞ്ഞ നൂറോളം പേർക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു

Saturday 30 November 2019 12:43 pm IST

ദിറാസ്: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.  

അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉൾപ്പെടെയുള്ള  നിത്യോപയോഗ സാധനങ്ങളാണ്‌ നൽകിയത്. ലാൽ കെയെർസ് ബഹ്‌റൈൻ ട്രെഷറർ ഷൈജു , വൈസ് പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോയിന്റ് സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആൽബിൻ, അഖിൽ  എന്നിവർ പങ്കെടുത്തു. 

ഇത്തരത്തിലുള്ള തൊഴിലാളികളെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം അമിൻ - 36712815.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.