ലാൽകെയേർസ് കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Thursday 22 August 2019 4:23 pm IST

കുവൈത്ത് സിറ്റി: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി‌, ബദർ അൽ സമാ ഫർവ്വാനിയ ക്ലിനിക്കിന്റെ സഹകരത്തോടെ, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിരവധി പ്രവാസികൾക്ക്‌ ക്യാമ്പ് പ്രയോജന പ്രദമായി. 

ബദർ അൽ സമാ ക്ലിനിക്കിലെ ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും, ലാൽകെയേർസ്സ്‌ വാളണ്ടിയർമാരും ഉൾപ്പെടെ അമ്പതോളം പേർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചു. ലാൽകെയേർസ്സ്‌ കുവൈത്ത് ഭാരവാഹികളായ രാജേഷ്‌ ആർ ജെ, ഷിബിൻ ലാൽ, അനീഷ്‌ നായർ, ജോസഫ്‌ സെബാസ്റ്റ്യൻ, രഞ്ജിത്ത്‌, ജിഷ അനു, പ്രശാന്ത്‌ കൊയിലാണ്ടി, രഞ്ജിത്ത് ആർ, പ്രവീൺ, മഹേഷ്‌, ജേക്കബ്‌ തന്പി, ദ്ദീപേഷ്‌, രാജൻ ഒകെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

പ്രതിമാസ ചാരിറ്റിയുൾപ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന മോഹൻലാൽ ആരാധകരൂടെ ചാരിറ്റി സംഘടനയാണ് ലാൽകെയേർസ്സ്‌ കുവൈത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.